തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 39 റണ്‍സിന് തകര്‍ത്തു. ടോസ് നേടിയ കൊച്ചി കാലിക്കട്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
39 പന്തില്‍ 57 റണ്‍സെടുത്ത അജിനാസിന്റെയും, 39 പന്തില്‍ 55 റണ്‍സെടുത്ത സല്മാന് നിസാറിന്റെയും ബാറ്റിംഗ് മികവില്‍ കാലിക്കട്ട് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി. 19 പന്തില്‍ 37 റണ്‍സെടുത്ത അന്‍ഫലും തിളങ്ങി. കൊച്ചിക്ക് വേണ്ടി ക്യാപ്റ്റന്‍ ബേസില്‍ തമ്പി നാലോവറില്‍ 36 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊച്ചിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കാലിക്കറ്റിനുവേണ്ടി അഖില്‍ സ്കറിയ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടി.