തിരുവനന്തപുരം; പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതി പ്രാബല്യത്തിലായി ഒരു മാസം പിന്നിട്ടതോടെ വിജയശതമാനത്തില്‍ വലിയ കുറവ്. മുന്‍പ് 50-70 ശതമാനം വരെ വിജയം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 35-മുതല്‍ 50 ശതമാനം വരെയാണ് വിജയമുള്ളത്.
എം80 വാഹനങ്ങള്‍ക്ക് പകരം ബൈക്കിലേക്ക് ടെസ്റ്റ് മാറ്റിയതും വിജയശതമാനത്തില്‍ ഇടിവുണ്ടാക്കി. കൈ കൊണ്ടു ഗിയര്‍മാറ്റാവുന്ന എം90 ക്ക് പകരം കാലികൊണ്ട് ഗിയര്‍മാറ്റാവുന്ന ബൈക്കുകളിലേക്ക് മാറിയതാണ് ആദ്യ നാളുകളില്‍ പണിയായത്. എം80 യില്‍ പരിശീലനം നേടിയവര്‍ പിന്നീട് ബൈക്കുകളിലും പരിശീലനം ചെയ്താണ് ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നത്. മാറ്റം വന്ന് ആദ്യ നാളുകളില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ഇപ്പോള്‍ സാധാരണ നിലയിലായി കാര്യങ്ങള്‍, എന്നിരു്നനാലും വിജയശതമാനത്തില്‍ വലിയ ഇടിവുണ്ട്.
അധികപേരും 8,എച്ച് ടെസ്റ്റുകള്‍ വിജയിക്കുന്നുണ്ടെങ്കിലും റോഡ് ടെസ്റ്റിലാണ് പരാജയപ്പെടുന്നത്. പരീക്ഷയും നിരീക്ഷണവും കര്‍ശനമാക്കിയതും റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ ചെറിയ ന്യൂനത കണ്ടാല്‍ പോലും ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയപ്പെടും. ഗിയര്‍മാറ്റുന്ന ബൈക്കുകളില്‍ ടെസ്റ്റിനെത്തുന്ന പെണ്‍കുട്ടികള്‍ മികവ് പുലര്‍ത്തുന്നുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *