ഗാസയുടെ വടക്കൻ പ്രദേശത്തുള്ള 11 ലക്ഷം ആളുകളോട് 24 മണിക്കൂറിനുള്ളിൽ തെക്കൻ പ്രവിശ്യയിലേക്ക് മാറാൻ ഇസ്രായേൽ അന്ത്യശാസനം നൽകിയിരിക്കുന്നു…

11 ലക്ഷം ആളുകൾക്ക് ഇത്ര കുറഞ്ഞസമയം കൊണ്ട് അവിടം ഒഴിഞ്ഞുപോകാൻ കഴിയില്ല, കാരണം ഒരു മണിക്കൂറിൽ 40,000 ആളുകളുടെ ഒഴിഞ്ഞുപോക്ക് അസാദ്ധ്യമാണെന്ന് ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗാസയിലെ ജനസംഖ്യയിൽ പകുതിയോളം 18 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.അവരാണ് ഇപ്പോൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്..

ഇസ്രായേൽ നൽകിയ അന്ത്യശാസനം അംഗീകരിക്കരുതെന്നും ഗാസയിൽ നിന്ന് ആരും ഒഴിഞ്ഞുപോകരുതെന്നും ഹമാസ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്..
എന്നാൽ സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന സാധാരണജനങ്ങളെ കവചമാക്കാനാണ് ഹമാസ് ശ്രമിക്കുന്ന തെന്ന് ഇസ്രായേൽ ആരോപിച്ചു. ഗാസയിൽ ഒരു ബൾബെങ്കിലും കത്തണമെങ്കിൽ ഹമാസ് തടവിലാക്കിയ വരെ നിരുപാധികം മോചിപ്പിക്കണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈജിപ്റ്റ്,ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ ഒന്നും വിജയിച്ചിട്ടില്ല. ഇസ്രായേലിന്റെ നീക്കങ്ങൾക്ക് അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ട റിയുടെ ശ്രമം തുടരുകയാണ്. Organisation of Islamic Cooperation (OIC) അറബ് രാജ്യങ്ങളുമായി നിരന്തര സമ്പർ ക്കത്തിലാണ്. പാക്കിസ്ഥാനെ ഇസ്ലാമിക രാജ്യങ്ങൾ ചർച്ചകളിൽ നിന്നൊഴിവാക്കിയത് അവരെ ചൊടിപ്പിച്ചിട്ടുണ്ട്.
2006 ൽ ഗാസയുടെ അധികാരം നേടിയ ഹമാസ് ഉടൻതന്നെ ഫത്താ പാർട്ടിയുടെ തലവനും രാഷ്ട്രപതി യുമായിരുന്ന മെഹമൂദ് അബ്ബാസിനെ പുറത്താക്കി അധികാരം തങ്ങളുടെ കൈകളിൽ പൂർണ്ണമായും സുരക്ഷിതമാക്കുകയായിരുന്നു.അന്നുമുതൽ ഗാസയുടെ ഭരണം അവരുടെ കൈകളിലാണ്.

ഗാസയിലെ കെട്ടിടങ്ങൾക്കും ഭൂമിക്കുംഅടിയിലായി 510 കിലോമീറ്ററോളം നീളത്തിൽ തലങ്ങും വിലങ്ങും ഇന്റർ കണക്റ്റഡ് ആയ നിരവധി ടണലുകൾ ഹമാസ് നിർമ്മിച്ചിട്ടുണ്ട്..വളരെ കരുതിക്കൂട്ടിയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
ഖത്തർ നൽകിയ ഒരു മില്യൺ ഡോളർ വിദ്യാഭ്യാസ ആരോഗ്യമേഖലയ്ക്കുള്ള സഹായവും മറ്റ് അന്താരാഷ്ട്ര സഹായ ഫണ്ടുകളും വഴിമാറ്റി ചെലവഴിച്ചാണ് 2006 ൽ അധികാരമേറ്റശേഷം ഈ രഹസ്യ ടണലുകൾ ഇത്ര വിപുലമായി നിർമ്മിച്ചതെന്ന് കരുതുന്നു. ഈ ടണലുകൾക്ക് ‘Gasa Metro’ എന്നാണ് ഇവർ പേരുനൽകിയി രിക്കുന്നത്.

ടണലുകൾ കൂടാതെ നിരവധി ബങ്കറുകളും ഭൂമിക്കടിയിൽ ഇവർ നിർമ്മിച്ചിട്ടുണ്ട്. ഹമാസിന്റെ ശീർഷ നേതാക്കളും അവർ തടവുകാരാക്കിയവരും ഈ ടണലുകളിലും ബങ്കറുകളിലുമാണുള്ളതെന്ന് കണക്കാ ക്കുന്നു .ഇതിൽ വായുകടക്കാനുള്ള സജ്ജീകരണങ്ങളും വൈദ്യുതിയും അവർ ഒരുക്കിയിട്ടുണ്ട്.
ഗാസയിൽ നിർമ്മിതികൾക്കായി എത്തിച്ച സിമന്റും കമ്പികളും മെറ്റലും ഉപയോഗിച്ചാണ് അവർ ഈ ടണലുകൾ നിർമ്മിച്ചത് .ഇസ്റായേൽ അതിർത്തിവരെ നീളുന്ന ഈ ടണലുകൾ പിന്നീട് ഇസ്രായേൽ അതിർത്തിക്കുള്ളിലേക്ക് കുഴിച്ച താൽക്കാലിക വഴിയിലൂടെയാണ് നിരവധി ഹമാസ് ഭീകരർ ഒക്ടോബർ 7 ന് ഇസ്രായേലിലേക്ക് കടന്നത്.

ഈ ടണലുകൾക്കും പല പ്രത്യേകതകളുമുണ്ടെന്ന് പറയപ്പെടുന്നു. ശത്രുസൈന്യം ഉള്ളിക്കടന്നാൽ അവരെ പുറത്തുകടക്കനാകാത്തവിധം ലോക്ക് ചെയ്യാനും അടിയന്തര ഘട്ടത്തിൽ വിസ്ഫോടനത്തിലൂടെ തകർ ക്കാനും കഴിയുമത്രേ.

ഈജിപ്റ്റ് അതിർത്തിയോട് ചേർന്ന് ഹമാസ് നിർമ്മിച്ച എല്ലാ ടണലുകളും ബങ്കറുകളും 2014 ൽ ഈജിപ്റ്റ് തകർത്തിരുന്നു.കള്ളക്കടത്തു നടത്താനും ആയുധങ്ങൾ ഒളിപ്പിക്കാനും രഹസ്യതാവളത്തിനുമായിരുന്നു ആദ്യകാലങ്ങളിൽ മുഖ്യമായും ഇവ ഉപയോഗിച്ചിരുന്നത്.
2021 ൽ ഹമാസ് നിർമ്മിച്ച 100 കിലോമീറ്റർ ടണലുകൾ തങ്ങൾ തകർത്തതായി ഇസ്രായേൽ സേന അവകാശപ്പെട്ടിരുന്നു.എന്നാൽ തങ്ങളുടെ ടണലുകളുടെ 5% തകർക്കാൻ മാത്രമേ ഇസ്രായേൽ സേനയ്ക്ക് കഴിഞ്ഞുള്ളുവെന്ന് ഹമാസ് നേതാവ് യാഹ്യാ സിൻവർ അവകാശപ്പെടുകയുണ്ടായി.

ഭീകരാക്രമണങ്ങൾക്കും യുദ്ധങ്ങൾക്കുമെല്ലാം ഏറ്റവും കൂടുതൽ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഭീകരവാദത്തെ ശക്തമായി എതിർക്കുമ്പോഴും പലസ്തീനിലെ സാധാരണക്കാരായ ജനങ്ങൾക്കൊപ്പമാണ് ലോകമനസ്സാക്ഷി മുഴുവനും. അവർക്ക് നീതി ലഭിക്കുകയും സ്വതന്ത്ര പലസ്തീൻ രാജ്യം എന്ന സ്വപ്നം പൂവണിയുകയും ചെയ്‌താൽ മാത്രമേ പശ്ചിമേഷ്യയിൽ സ്ഥായിയായ സമാധാനം കൈവരുകയുള്ളു..
(ഇസ്രായേൽ – പലസ്തീൻ വിഷയം വളരെ സങ്കീർണ്ണമാണ്. അതുകൊണ്ടുതന്നെ കമന്റുകൾ സംയമനത്തോടെ പോസ്റ്റ് ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ ?)

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed