കാഞ്ഞിരമറ്റം/എറണാകുളം: തുടർച്ചയായി നാലാം പ്രാവശ്യവും കേരള നിയമസഭ ഭരണഭാഷാ പുരസ്ക്കാരം രാജ്’ കാഞ്ഞിരമറ്റത്തിന് ലഭിച്ചു. ആദ്യസമാഹാരം “അബോധങ്ങളിൽ ഗുൽമോഹർ പൂക്കുമ്പോൾ” എന്ന പുസ്തകത്തിന് ആയിരുന്നു. തിക്കുറിശ്ശി അവാർഡ് ,സർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള സുരേന്ദ്രൻ സ്മാരക അവാർഡ് എന്നിവയും രാജ് കാഞ്ഞിരമറ്റത്തിന് ലഭിച്ചിട്ടുണ്ട്. കേരള നിയമസഭ സെക്രട്ടറിയേറ്റിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റായി ജോലി ചെയ്തുവരുന്ന രാജ് 1991 മുതൽ ആഴ്ചപ്പതിപ്പുകളിൽ  കഥകൾ എഴുതി വരുന്നു. 
പഴയ വീട്, വഴിപ്പൂക്കൾ, തീ പിടിച്ച ചില നിമിഷങ്ങൾ തുടങ്ങിയ കഥകൾ വായനക്കാരുടെ പ്രശംസ നേടിയിരുന്നു. കൂടാതെ ആകാശവാണിയും രാജിൻ്റെ കഥകളും ലളിതഗാനങ്ങളും സംപ്രേഷണം ചെയ്തിട്ടുണ്ട്. 68 ൽ അധികം ആൽബങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി 2010 ൽ  സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 കഥാകൃത്തുക്കളിൽ ഒരാൾ രാജ് ആയിരുന്നു. കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് ഹൈസ്കൂൾ, തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.  ഭാര്യ: സ്മിത, മക്കൾ:  ശ്രേയരാജ്, ശ്രാവൺ രാജ്.

By admin

Leave a Reply

Your email address will not be published. Required fields are marked *