കോട്ടയം: അടിമാലി ടൗണില്‍ പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. അടിമാലി അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേകൈതക്കല്‍ ജിനീഷാ(39)ണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സനീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കഴിഞ്ഞ ഒമ്പതിനാണ് വൈകിട്ട് അഞ്ചിനാണ് സംഭവം. ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടില്‍ കുപ്പിയില്‍ പെട്രോളുമായെത്തിയ യുവാവ് പെട്രോള്‍ ശരീരത്തില്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഗുരുതര പൊള്ളലേല്‍ക്കുകയായിരുന്നു.
ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിവാഹം നടക്കാത്തതില്‍ യുവാവ് നിരാശയിലായിരുന്നു. ഇതാകാം ജആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ധരുടെ സഹായം തേടുക വിളിക്കുക. ദിശ: 1056, 0471-2552056)