അത്ലറ്റുകൾക്ക് സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലോ? വിദ​ഗ്ധർ പറയുന്നു

സന്ധിവാത പ്രശ്നം അലട്ടുന്നത് കൊണ്ട് തന്നെ ഈ വർഷം അവസാനത്തോടെ ബാഡ്മിൻറൺ മതിയാക്കാനുള്ള ആലോചനയിലാണെന്നും ഇന്ത‍്യൻ ബാഡ്മിൻറൺ ഇതിഹാസം സൈന നെഹ്‌വാൾ വ‍്യക്തമാക്കി. കാൽമുട്ടിനെ ചില പ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നു.

താരങ്ങളോടു മത്സരിക്കാനും മികവ് പുലർത്താനും 2 മണിക്കൂർ പരിശീലിച്ചാൽ മതിയാകില്ല. 9ാം വയസിലാണ് ഞാൻ കരിയർ തുടങ്ങുന്നത്. ഇപ്പോൾ 34 വയസായി. ഇത്രയും കാലം നീണ്ട കരിയർ തന്നെ അഭിമാനകരമാണ്. വിരമിക്കലിനെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും സൈന പറഞ്ഞു.  

അത്ലറ്റുകൾക്ക് സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ? വിദ​ഗ്ധർ പറയുന്നു

ചില കായിക ഇനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കായികതാരങ്ങൾക്ക് സാധാരണ ആളുകളെക്കൾ നേരത്തെ സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു ജോയിൻ്റിൽ കൂടുതൽ ഭാരം ഉണ്ടാകുമ്പോൾ ആളുകൾക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis) സാധ്യത കൂടുതലായിരിക്കും. എന്നാൽ ശരിയായ സ്ട്രെച്ചിംഗ്, സ്ട്രെങ്ത് ട്രെയിനിംഗ്,  എന്നിവയിലൂടെ ഇവ തടയാൻ കഴിയും. വേണ്ടത്ര വിശ്രമം ഇല്ലെങ്കിൽ, ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത എപ്പോഴും കൂടുതലായിരിക്കുമെന്ന് സ്‌പോർട്‌സ്, എക്‌സർസൈസ് മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഓർത്തോപീഡിഷ്യൻ ഡോ രജത് ചൗഹാൻ പറയുന്നു.

തോളുകൾ, കൈമുട്ട്, കാൽമുട്ടുകൾ, കാലുകൾ, കണങ്കാൽ എന്നിവയ്‌ക്കുണ്ടാകുന്ന പരിക്കുകൾ കായികതാരങ്ങൾക്കിടയിൽ വളരെ സാധാരണമാണ്.  ഫുട്ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ഓട്ടം തുടങ്ങിയ കായികങ്ങൾ ഓസ്റ്റിയോ ആർത്രൈറ്റിസിലേക്ക് നയിച്ചേക്കാം.

വിരമിച്ച നാല് ഒളിമ്പ്യൻമാരിൽ ഒരാൾ ഫിസിഷ്യൻ ഡയഗ്നോസ്ഡ് ഓസ്റ്റിയോ ആർത്രൈറ്റിസ് (OA) അഭിമുഖീകരിച്ചിട്ടുണ്ട്. പരിക്കിന് ശേഷം കാൽമുട്ടിനും ഇടുപ്പിനും ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് അത്ലറ്റുകൾക്ക് കൂടുതലാണെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ലിഗമെൻ്റിലെ ചില പ്രശ്നങ്ങൾ തന്നെ ചിലപ്പോൾ ഓസ്റ്റിയോ ആർത്രൈറ്റിസിൻ്റെ തുടക്കത്തിന് കാരണമാകുന്നു. ആൻ്റീരിയർ ക്രൂസിയേറ്റ് ലിഗമെൻ്റ് (ACL) പരിക്കുകൾ ഉള്ള വ്യക്തികൾക്ക് കാൽമുട്ട് ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അമേരിക്കൻ ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

തണ്ണിമത്തന്റെ വിത്ത് കളയരുത്, അതിശയിപ്പിക്കുന്ന ചില ​ഗുണങ്ങളറിയാം

 

 

By admin