കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് യുപിഐ-എടിഎം, ഭാരത് കണക്ട് ഫോർ ബിസിനസ് എന്നീ രണ്ടു പുതിയ ഡിജിറ്റൽ സേവനങ്ങൾ പുറത്തിറക്കി.  യുപിഐ ഉപയോഗിച്ച് കാർഡ് ഇല്ലാതെ പണം പിൻവലിക്കാനും നിക്ഷേപിക്കാനും അവസരം നൽകുന്നതാണ് യുപിഐ എടിഎം.  സേവിങ്സ് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ്, സ്ഥിര നിക്ഷേപം, വായ്പകൾ തുടങ്ങിയവയുമായും ഇതു ബന്ധിപ്പിച്ചിട്ടുണ്ട്.
 
എൻപിസിഐയുമായുള്ള പങ്കാളിത്തത്തിലൂടയാണ് ഭാരത് കണക്ട് ഫോർ ബിസിനസ് അവതരിപ്പിച്ചിട്ടുള്ളത്.  സപ്ലെ ചെയിനിൻറെ വിവിധ ഘട്ടങ്ങളിൽ പ്രവർത്തന മൂലധ ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ഇതു ബിസിനസുകളെ സഹായിക്കും.  ഈ രംഗത്ത് ഇതാദ്യമായി അവതരിപ്പിക്കുന്ന ഭാരത് കണക്ട് ഫോർ ബിസിനസ് വഴി അവസാന ഘട്ടം വരെ ഫണ്ടുകളുടെ ഡിജിറ്റലൈസ് ഫ്ളോ ഉറപ്പാക്കും.  പങ്കാളികളെ ഓൺബോർഡു ചെയ്യൽ, ഓർഡറുകൾ, പെയ്മെൻറുകൾ, ഇൻവോയ്സ് അധിഷ്ഠിതവായ്പകളിലൂടെ പ്രവർത്തന മൂലധനം തുടങ്ങിയവയെല്ലാം കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഇതു സഹായിക്കും.
 
പുതുമകൾ അവതരിപ്പിച്ച് ഏറ്റവും ആധുനിക സാങ്കേതികവിദ്യകളുടെ ഗുണം ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ രാജീവ് ആനന്ദ് പറഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *