ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല 2015 ബി. എ. സിലബസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന മേഴ്സി ചാൻസ് പരീക്ഷകളിൽ സെപ്തംബർ അഞ്ചിന് രാവിലെ നടക്കേണ്ട തിയററ്റിക്കൽ പേഴ്സ്പെക്ടീവ്സ് II പരീക്ഷ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും (1.30 മുതൽ 4.30 വരെ) സെപ്തംബർ ഒൻപതിന് നടക്കേണ്ട പരീക്ഷ (സന്ധിത്രയ) ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് ശേഷവും (1.30 മുതൽ 4.30 വരെ) നടക്കും. ഒന്നും രണ്ടും സെമസ്റ്ററുകൾ ബി. എ. (മേഴ്സി ചാൻസ്) പരീക്ഷകളുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.