കൊച്ചി – വീടിന് സമീപത്തെ പുല്ല് വെട്ടുന്നതിനിടെ മലമ്പാമ്പ് യുവാവിന്റെ കാലിൽ ചുറ്റി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മലമ്പാമ്പ് യുവാവിന്റെ കാലിൽ വരിഞ്ഞ് മുറുക്കുകയായിരുന്നു. എറണാകുളം കങ്ങരപ്പടിയിലാണ് സംഭവം. കങ്ങരപ്പടിയിൽ അളമ്പിൽ വീട്ടിൽ സന്തോഷിനാണ് മലമ്പാമ്പിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. മലമ്പാമ്പിന്റെ വരിഞ്ഞുമുറുക്കലിൽ യുവാവിന്റെ കാൽമുട്ടിന് താഴെയുള്ള എല്ലുകൾ പൊട്ടി മസിലുകൾക്ക് ഗുരുതര പരുക്കേൽക്കുകയുണ്ടായി. ഏറെ നേരത്തെ കഠിന ശ്രമത്തിനൊടുവിലാണ് മലമ്പാമ്പിനെ കാലിൽനിന്നും വേർപ്പെടുത്താനായത്. തുടർന്ന് സന്തോഷിനെ നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്. ഗുരുതര പരുക്കുണ്ടെങ്കിലും തലനാരിഴയ്ക്കാണ് സന്തോഷിന് ജീവിതം തിരിച്ചുകിട്ടിയതെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2023 October 14Keralasnake attackserious injuredKochititle_en: snake coiled around youth leg while cutting grass; broke bones and seriously injured musclesrelated for body: ജോലിക്കിടെ പാമ്പുകടിയേറ്റ് മലയാളി സൈനികന് ദാരുണാന്ത്യം’ഗണേഷ് ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നു’; സ്വഭാവ ശുദ്ധിയില്ലാത്തവരെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളിബാബരി മസ്ജിദിനു പകരമായുള്ള പള്ളി നബിയുടെ പേരിൽ, കവാടം നാലു ഖലീഫമാരുടെ പേരിൽ, രൂപകൽപ്പന പുറത്ത്