കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുജനം ബയോമെട്രിക് വിവരം നല്‍കണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ ആഭ്യന്തരമന്ത്രാലയം. ബയോമെട്രിക് വിവരം നല്‍കാത്തവരെ ഡിസംബര്‍ 31 മുതല്‍ ഘട്ടം ഘട്ടമായി പ്രത്യേക ബ്ലോക്കുകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
ബയോമെട്രിക് വിവരം നല്‍കാത്ത പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലേക്ക് അടക്കമുള്ള കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികള്‍ക്ക് സെപ്തംബര്‍ 30ന് ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനുള്ള സമയപരിധി അവസാനിക്കും.