തൃശൂര്‍: ബസ് ഓവര്‍ടേക്ക് ചെയ്തതിനെച്ചൊല്ലി തൃശൂരിലുണ്ടായ സംഘര്‍ഷത്തില്‍ നാലു യുവാക്കള്‍ കസ്റ്റഡിയില്‍. ബസ് തടഞ്ഞ് നിര്‍ത്തി യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടിന് കയ്പമംഗലം കൊറ്റംകുളത്താണ് സംഭവം.
എറണാകുളത്ത് നിന്നുവന്ന ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറില്‍ ഉരസിയെന്ന് ആരോപിച്ച് യുവാക്കള്‍ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയും വനിതാ കണ്ടക്ടറെ അസഭ്യം പറയുകയുമായിരുന്നു. യുവാക്കള്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.