സിനിമ ജീവിതം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണ് നടൻ വിജയ്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ടാണ് നടന്റെ ഏറ്റുവും പുതിയ ചിത്രം. സെപ്റ്റംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തന്നത്. തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയൊടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണിത്.
ദളപതി 69 ആണ് വിജയുടെ അവസാന ചിത്രം. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. ചിത്രത്തിനായി നടൻ വാങ്ങുന്നത് വൻ പ്രതിഫലമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിയാസത്തിന്റെ റിപ്പോർട്ട് പ്രകാരം 220 കോടിയാണ് വിജയ് യുടെ പ്രതിഫലമത്രേ. 2025 ൽ ആണ് ചിത്രം തിയറ്ററുകളിലെത്തുക. ഒക്ടോബറോടെ തലപതി 69ന്റെ ചിത്രീകരണം ആരംഭിക്കും. ആര്‍ആര്‍ആര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ച ഡിവിവി ദനയ്യയാണ് ദളപതി 69നിർമ്മിക്കുന്നത്.
ഗോട്ടിലെ വിജയ് യുടെ പ്രതിഫലം 200 കോടിയാണെന്ന് നിർമാതാവ് അർച്ചന കൽപതി വെളിപ്പെടുത്തിയിട്ടുണ്ട്. 400 കോടി ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. സിനിമ വൻ വിജയമായിരിക്കുമെന്ന പ്രതീക്ഷയും അർച്ചന പങ്കവെക്കന്നുണ്ട്.നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍ ചർച്ചയായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *