കുവൈത്ത്: കുവൈറ്റില്‍ താമസത്തിന് അനുവദിച്ച അപ്പാര്‍ട്ട്മെന്റ് കുട്ടികള്‍ക്കുള്ള നഴ്‌സറി,ബേബി കെയര്‍ ഹോം ആക്കിയ വിദേശിക്ക് 7,000 ദിനാര്‍ പിഴ ശിക്ഷ. ഫസ്റ്റ് ഇന്‍സ്റ്റന്‍ഷന്‍ കോടതിയുടേതാണ് വിധി .
ഇതില്‍ 2000 ദീനാര്‍ നിയമപരമല്ലാതെ ഒരു വിദേശിയെ തന്റെ അടുത്ത് ജോലിക്ക് നിയമിച്ചതിനും 5000  ദീനാര്‍ താമസത്തിന് മാത്രം അനുമതി നല്‍കിയ അപ്പാര്‍ട്ടുമെന്റ്‌റ് നഴ്‌സറിയായി പ്രവര്‍ത്തിപ്പിച്ചതിനുമാണ് പിഴ . 
ഫ്‌ലാറ്റില്‍ അനധികൃത നഴ്‌സറി പ്രവര്‍ത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് വിദേശിക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തത് .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശികളുടെ നേതൃത്വത്തില്‍ ഇത്തരം അനധികൃത  ഡേകെയര്‍ സെന്ററുകളും നഴ്‌സറികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അതികൃതര്‍ക്ക് ലഭിച്ച വിവരം.

By admin

Leave a Reply

Your email address will not be published. Required fields are marked *