പാലാ: മീനച്ചില്‍ പഞ്ചായത്ത് പ്രദേശത്തെ പച്ചമീന്‍ കടകളില്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്‍റെയും ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മീന്‍ പിടിച്ചെടുത്തു.
പൈക ടൗണിലെ രണ്ട് പച്ചമീന്‍ കടകളില്‍ നിന്നാണ് പരിശോധനയില്‍ പഴകിയ മീനുകള്‍ കണ്ടെത്തുകയും ഇവ പെടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തത്.
ടൗണിനോട് ചേര്‍ന്ന ജി ഫിഷറീസില്‍ നിന്ന് മഞ്ഞ ഏരി, ചൂര, ചെമ്പല്ലി, കണ്ണി അയല ഇനങ്ങളില്‍ പെട്ട 15 കിലോയോളം മീനാണ് നശിപ്പിച്ചത്.
സൂപ്പര്‍ ബസാറില്‍ നിന്ന് ശീലാവ്, ചെമ്പല്ലി ഇനങ്ങളിലായി 7.750 കിലോ മല്‍സ്യങ്ങളാണ് പഴകിയതെന്ന് കണ്ടെത്തി പിടിച്ചെടുത്തത്. മറ്റ് രണ്ട് കടകളില്‍ നിന്നും സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
പ്രദേശത്തെ മീന്‍കടകളില്‍ മോശം നിലവാരത്തിലുള്ള മല്‍സ്യങ്ങളുടെ വില്പന നടക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സാജോ പൂവത്താനിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
കടകളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും മാലിന്യ സംസ്കരണം കുറ്റമറ്റതായിരിക്കണമെന്നും കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ മേഖലയിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളില്‍ മൂന്നു ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *