തിരുവനന്തപുരം: താന്‍ പാര്‍ട്ടി കണ്‍വീനറാകണമെന്ന തീരുമാനം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിവരെ എടുത്തിട്ടില്ലെന്ന് സിപിഎം നേതാവ് ടി പി രാമകൃഷ്ണന്‍. ഈ വിഷയത്തില്‍ വ്യക്തിപരമായി മറുപടി പറയുന്നത് ശരിയല്ല. 
പാര്‍ട്ടി എന്ത് തീരുമാനിച്ചാലും സ്വീകരിക്കും. വിവിധ പ്രദേശങ്ങളില്‍ പാര്‍ട്ടി നല്‍കിയ ചുമതലകളില്‍ കഴിവ് അനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
‘സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നലെ ചേര്‍ന്നു. ഞാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഞാന്‍ യോഗത്തില്‍ നിന്നും ഇറങ്ങിയത്. അതുവരെ ഞാന്‍ കണ്‍വീനറാകണം എന്ന തീരുമാനം എടുത്തിട്ടില്ല.
ഇന്ന് സംസ്ഥാന സമിതിയാണ്. പാര്‍ട്ടി തീരുമാനം അറിയിച്ചിട്ടില്ല. പാര്‍ട്ടി തീരുമാനം മൂന്ന് മണിക്ക് എം വി ഗോവിന്ദന്‍ പ്രഖ്യാപിക്കും. പാര്‍ട്ടി എന്തു തീരുമാനിച്ചാലും സ്വീകരിക്കും.
1968ല്‍ പാര്‍ട്ടി അംഗമായതാണ്. അതിന് ശേഷം നീണ്ട കാലയളവില്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് വിവിധ ചുമതലകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഞാന്‍ ജനിച്ച പ്രദേശത്തല്ല പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. വിവിധ പ്രദേശങ്ങളില്‍ പാര്‍ട്ടി തീരുമാന പ്രകാരം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. 
ഏത് ചുമതല പാര്‍ട്ടി നല്‍കിയാലും അത് നടപ്പിലാക്കുക. സാധ്യതയ്ക്കനുസരിച്ച്, കഴിവനുസരിച്ച് പ്രവര്‍ത്തിച്ചു. കുറവുകള്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് പ്രവര്‍ത്തിച്ചു.
ഇത്തരമൊരു സമീപനമെടുത്ത് കൊണ്ടാണ് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. പുതിയ തീരുമാനം വന്നാലും ഈ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കും,’ ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *