കൊച്ചി: ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉള്ള സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.എറണാകുളത്ത് നിന്ന് യലഹങ്കയിലേക്കുള്ള സ്പെഷ്യൽ ട്രെയിനാണ് അനുവദിച്ചു. ഓണാവധി പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകാനിടയുള്ള വർദ്ധനവ് ഹൈബി ഈഡൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബാംഗ്ലൂരിന് സമീപത്തു നിന്നും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചുകൊണ്ട് ഉത്തരവായത്.
യലഹങ്കയിൽ നിന്ന്  രാവിലെ അഞ്ചിനാണ് തിരികെയുള്ള 06102 ട്രെയിൻ പുറപ്പെടുന്നത്. ഇത് ഉച്ചയ്ക്ക്  2.20ന് എറണാകുളത്തെത്തും. 13 ഗരീബ്റത്ത് കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാവുക.എറണാകുളത്തുനിന്ന് 12.40ന് ആരംഭിക്കുന്ന  06101 നമ്പര്‍ ട്രെയിൻ സര്‍വീസ് തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ അടക്കമുള്ള സ്റ്റേഷൻ കടന്ന് രാത്രി 11 മണിയോടെ യലഹങ്കയിലേക്ക് എത്തും.  

By admin

Leave a Reply

Your email address will not be published. Required fields are marked *