രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ അമ്മയെ കൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്തു. നിലേഷ് ഗോസായ് എന്ന ഇരുപത്തിയൊന്നുകാരനാണ് അമ്മ ജ്യോതിബെന്‍ ഗോസായിയെ കൊലപ്പെടുത്തിയത്. നല്‍പത്തിയെട്ടു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത് സമൂഹമാധ്യമത്തില്‍ യുവാവ് മാപ്പ് ചോദിച്ച് പോസ്റ്റ് ചെയ്തു.
ആദ്യം കത്തി ഉപയോഗിച്ച് അമ്മ ജ്യോതിബെന്നിനെ ആക്രമിച്ച യുവാവ് പിന്നീട് പുതപ്പുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കുറ്റം ചെയ്തതിന് ശേഷം, പ്രതി ‘സോറി അമ്മേ.. നിങ്ങളെ ഞാൻ കൊല്ലുന്നു, ഞാൻ നിങ്ങളെ മിസ്സ് ചെയ്യുന്നു, ഓം ശാന്തി’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ജ്യോതിബെൻ വർഷങ്ങളായി കടുത്ത മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും മകനുമായി വഴക്ക് പതിവാണെന്നും ഇതിൽ മനം മടുത്താണ് കൊലപാതകമെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞു. ജ്യോതിബെൻ മകനുമായി സ്ഥിരം വഴക്കും അടിപിടിയുമുണ്ടായിരുന്നു . സംഭവദിവസം ഇത്തരത്തിലൊരു തര്‍ക്കമുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തി നിലേഷുമായി താമസിച്ചുവരികയായിരുന്നു ജ്യോതിബെന്‍. മറ്റു മക്കളെ ഭര്‍ത്താവ് കൊണ്ടുപോയി. ഇവരുമായി അത്ര അടുപ്പത്തിലായിരുന്നില്ല ഇരുവരും. ഇതിനിടെ മാനസികമായ ചില പ്രശ്നങ്ങള്‍ ജ്യോതിബെനിനെ ബാധിച്ചു. ചികിത്സ തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ മരുന്നുകള്‍ കൃത്യമായി കഴിച്ചിരുന്നില്ല എന്നാണ് വിവരം.
മരുന്ന് കഴിക്കാതിരുന്നത് ജ്യോതിബെനിന്‍റെ മാനസിക നില കൂടുതല്‍ വഷളാക്കി. ജ്യോതിബെനിന്‍റെ മുന്‍ ഭര്‍ത്താവും മറ്റ് മക്കളും ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. അന്തിമ കര്‍മങ്ങള്‍ പൊലീസ് ഇടപെട്ട് ചെയ്യട്ടെ എന്നാണ് ഇവരുടെ നിലപാട്.

By admin

Leave a Reply

Your email address will not be published. Required fields are marked *