പെന്‍സില്‍വാനിയ: രാജ്യത്ത് എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയും വിധം വിലക്കയറ്റം അടക്കമുള്ളവ നിയന്ത്രിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയിലെ സാധാരണക്കാര്‍ക്ക് ജീവിതം സുഗമമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം. പെന്‍സില്‍വാനിയയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് പ്രതികരണം.
സര്‍ക്കാരിലെ അഴിമതി പൂര്‍ണമായും തുടച്ച് നീക്കും. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കും. അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കും. ലോകത്തെ ഏറ്റവും വലിയ ഊര്‍ജോത്പാദക രാജ്യമായി അമേരിക്കയെ മാറ്റിയെടുക്കും.
വന്ധ്യത ചികിത്സയ്ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. രാജ്യത്ത് കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കേണ്ടതുണ്ട്.
ഗ്രീന്‍ ന്യൂ ഡീല്‍ ഇല്ലാതാക്കും. ആ പണം അമേരിക്കയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപിക്കും. റോഡുകള്‍, പാലങ്ങള്‍, എന്നിവ നിര്‍മിക്കാനും കടം വീട്ടാനും ഉപയോഗിക്കാം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കും.
നികുതികള്‍ വെട്ടിക്കുറയ്ക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധിതമല്ലാതാക്കും. കമല ഹാരിസ്-ബൈഡന്‍ ഭരണകാലത്ത് ഇല്ലാതായ തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കാണും. എല്ലാവര്‍ക്കും വീടും കാറും അവശ്യ വസ്‌തുക്കളും ഉറപ്പാക്കും.
പൊലീസ്, സൈനിക സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തു. രാജ്യത്തുടനീളം മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കും. പാഠ്യപദ്ധതിയില്‍ നിന്ന് ഭിന്നലിംഗ വിഷയങ്ങളടക്കമുള്ളവ ഒഴിവാക്കും. രാജ്യത്തെ മുമ്പത്തേക്കാള്‍ മെച്ചപ്പെടുത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *