തൃശൂര്‍: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി ത്രിവര്‍ണ്ണത്തിൽ തയ്യാറാക്കിയ ഫ്രീഡം പേഡ എന്ന പേരിൽ വിപണയിൽ ഇറക്കിയ പേഡയുടെ വിൽ പ്പനയിൽ തൃശ്ശൂര്‍ ജില്ലയിൽ കോണത്തുകുന്ന് ക്ഷീരസംഘം ഒന്നാമതെത്തി. കോണത്തുകുന്ന് ക്ഷീരസംഘത്തിന് എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍ സമ്മാനം നൽകി.
തൃശ്ശൂര്‍ ജില്ലയിലെ ആനന്ദ് മാതൃക ക്ഷീരസംഘം പ്രസിഡന്‍റുമാരുടെ ജില്ലാതലയോഗത്തിൽ ഫ്രീഡം പേഡ വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സംഘങ്ങളെ ആദരിച്ചു. കോണത്തുകുന്ന് ആപ്കോസ് 5000 പേഡയും, നന്ദിപുലം ആപ്കോസ് 3500 പേഡയും, മാന്ദാമംഗലം ആപ്കോസ് 2300 പേഡയുമാണ് വിൽപ്പന നടത്തിയത് .സംഘം പ്രസിഡന്‍റുമാരുടെ യോഗം ചെയര്‍മാന്‍ എം.ടി.ജയന്‍ ഉദ്ഘാടനം ചെയ്തു.
മിൽമ ഡയറക്ടര്‍ ഭാസ്കരന്‍ ആദംകാവിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താര ഉണ്ണികൃഷ്ണന്‍ , ടി എന്‍ സത്യന്‍, ഷാജു വെളിയന്‍, ജോണ്‍ തെരുവത്ത് , മാനേജിംഗ് ഡയറക്ടര്‍ വിൽസണ്‍ ജെ പുറവക്കാട്ട്, പി ആന്‍ഡ് ഐ മാനേജര്‍ ടോമി ജോസഫ്, തൃശ്ശൂര്‍ ഡെയറി മാനേജര്‍ സജിത്ത് സി തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ഷീരമേഖലയിലെ ആനുകാലിക വിഷയത്തിൽ നടന്ന ചര്‍ച്ചയിൽ നിരവധി പ്രസിഡന്‍റുമാര്‍ പങ്കെടുത്തു.