പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കൊരുമ്പശ്ശേരിയിൽ ഭഗവതിവിലാസം എൻ.എസ്.എസ്. കരയോഗത്തിനു കീഴിൽ വനിതാസമാജത്തിന്റെ നേതൃത്വത്തിൽ ഭാഗവതപ്രിയർക്കായി സൗജന്യ ശ്രീമദ്ഭാഗവതപഠനത്തിന് അവസരമൊരുങ്ങുന്നു.
റിട്ടയേർഡ് സംസ്കൃതാധ്യാപകനും ഭാഗവതാചാര്യനുമായ ഭാഗവതരത്നം, പി. ശിവദാസാണ് ക്ലാസ്സുകൾ നയിക്കുന്നത്.
എല്ലാ ഞായറാഴ്ചകളിലും രണ്ടു മണിക്കൂറാണ് പഠനം. കൊരുമ്പശ്ശേരിയിലെ കരയോഗം ഓഡിറ്റോറിയത്തിൽ ആണ് പഠനക്കളരി. താത്പര്യമുള്ളവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് വനിതാസമാജം പ്രസിഡന്റ് ലതാ വിജയൻ അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പർ: 9400157228