കുവൈത്ത് സിറ്റി: കുവൈറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് , പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ (പി.സി .ഡബ്ല്യു.എഫ്) അംഗങ്ങൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ് .
മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ ദജീജ് ഓഫീസിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ്, പി.സി ഡബ്ല്യു.എഫ് പ്രസിഡൻ്റ് അഷ്റഫിനു പ്രിവിലേജ് കാർഡ് കൈമാറി.
ഡിജിറ്റൽ എക്സ്-റേകൾ, എം ആർ ഐ സ്കാനുകൾ, സി ടി സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബിഎംഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ പി.സി.ഡബ്ല്യു.എഫ് അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം.
കൂടാതെ, യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലുടനീളമുള്ള ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെൻ്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ അംഗങ്ങൾക്ക് പ്രയോജനപെടുത്താം.
ഫ്രെയിമുകൾക്കും ലെൻസുകൾക്കുമായി ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു. ഇത്തരം സേവനങ്ങൾ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സാമൂഹിക പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് അഡ്മിൻ മാനേജർ വി.എച്ച്. മുഹമ്മദ് മുസ്തഫ, മാർക്കറ്റിംഗ് മാനേജർ അഞ്ജലി തങ്കച്ചൻ, പി.സി.ഡബ്ല്യു.എഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ എം.വി.മുസ്തഫ, ഇർഷാദ് ഉമർ, എം.വി.സുമേഷ്, കെ.കെ.ആബിദ്, പി.പി.ജെറീഷ്, ഹാഷിം സച്ചു എന്നിവർ പങ്കെടുത്തു.