കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടയര്‍ നിര്‍മാതാക്കളായ സിയറ്റ്, സിയറ്റ് ക്രിക്കറ്റ് റേറ്റിങ് (സിസിആര്‍) അവാര്‍ഡ്‌സിന്റെ 26ാം പതിപ്പ് മുംബൈയില്‍  സംഘടിപ്പിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭകളെ ആദരിക്കുന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ്‌സിന്റെ 26ാം പതിപ്പ് ക്രിക്കറ്റ് ലോകത്തെ ഒരുമിപ്പിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായി മാറുകയും ചെയ്തു. ക്രിക്കറ്റ് ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് രാഹുല്‍ ദ്രാവിഡിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. രോഹിത് ശര്‍മക്കാണ് സിയറ്റ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. ഈ വര്‍ഷത്തെ മികച്ച ഏകദിന ബാറ്റ്‌സ്മാനായി വിരാട് കോഹ്‌ലിയെയും തിരഞ്ഞെടുത്തു.
 
മറ്റു പുരസ്‌കാര ജേതാക്കളിൽ മികച്ച ഏകദിന ബൗളര്‍-മുഹമ്മദ് ഷമി, മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍-യശ്വസി ജയ്‌സ്വാള്‍, മികച്ച ടെസ്റ്റ് ബൗളര്‍-രവിചന്ദ്ര അശ്വിന്‍, മികച്ച ടി20 ബാറ്റ്‌സ്മാന്‍-ഫില്‍ സാള്‍ട്ട്,  മികച്ച ടി20 ബൗളര്‍-ടിം സൗത്തി, ഡൊമസ്റ്റിക് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍-സായി കിഷോര്‍, വിമണ്‍സ് ഇന്ത്യന്‍ ബാറ്റര്‍ ഓഫ് ദ ഇയര്‍-സ്മൃതി മന്ദാന, വിമണ്‍സ് ഇന്ത്യന്‍ ബൗളര്‍ ഓഫ് ദ ഇയര്‍-ദീപ്തി ശര്‍മ. വിമണ്‍സ് ടി20യില്‍ ഏറ്റവും കൂടുതല്‍  മത്സരങ്ങള്‍ക്ക് നായകത്വം വഹിച്ചതിന് ഹര്‍മന്‍പ്രീത് കൗറിനെയും, ടാറ്റാ ഐപിഎലിലെ മികച്ച ലീഡര്‍ഷിപ്പിന് ശ്രേയസ് അയ്യറെയും, വിമണ്‍സ് ടെസ്റ്റില്‍ ഏറ്റവും വേഗതയേറിയ ഡബിള്‍ സെഞ്ച്വറി നേടിയതിന് ശിഫാലി വര്‍മയെയും പ്രത്യേകം ആദരിച്ചു. സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷനിലെ മികവിനുള്ള സിയറ്റ് പുരസ്‌കാരം ജയ് ഷാ നേടി.
 
ക്രിക്കറ്റിന്റെ മികവ് ആഘോഷിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത തുടരുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക പറഞ്ഞു. വര്‍ഷങ്ങളായി, സിയറ്റ് ക്രിക്കറ്റ് റേറ്റിങ്‌സ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരുടെ അതുല്യ സംഭാവനകളെ അംഗീകരിക്കുന്നതിന്റെ പര്യായമായി മാറിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന കിക്കറ്റ് പ്രതിഭകളുടെ അഭിനിവേശത്തെയും അര്‍പ്പണബോധത്തെയും മികവിന്റെ അശ്രാന്ത പരിശ്രമത്തെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *