കൊച്ചി: എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ തുടരവെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത്.
എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നും നിലപാടും നടപടിയും വൈകിച്ചു എന്നും ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
സിദ്ദിഖ് കാണിച്ചത് മാതൃകയാക്കണമെന്നാണ് പൊതുവിലെ ആവശ്യം. മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം.