ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദൈവാലയം പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്തംബർ 1 മുതൽ 8 വരെ ഭക്ത്യാദരപൂർവ്വം എട്ടുനോമ്പ് തിരുനാൾ ആഘോഷിക്കുന്നു. ഇടവകയിലെ എല്ലാ സ്ത്രീ ജനങ്ങളുടെയും നേതൃത്വത്തിലാണ് തിരുനാൾ നടത്തപ്പെടുന്നത്.മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠയിലൂടെ ഒരുങ്ങി നോമ്പുനോറ്റ് തിരുനാളിന് പ്രത്യേകം ഒരുങ്ങുന്നു. എല്ലാ ദിവസവും ജപമാലയും വി.കുർബ്ബാനയും നൊവേനയും നടത്തപ്പെടും.തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് സ്ത്രീ ജനങ്ങൾ പരി. അമ്മയുടെ ദർശന സമൂഹത്തിൽ അംഗങ്ങൾ ആയി മാറും. പരി. അമ്മയുടെ ജനനത്തിരുന്നാൾ ദിവസമായ സെപ്തംബർ 8 പ്രത്യേകം പരിപാടികൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *