ഡൽഹി: ആരോപണ വിധേയനായ സംവിധായകൻ രഞ്ജിത്തിനെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ദേശീയ വനിത കമ്മീഷന് മുന്‍ അധ്യക്ഷ രേഖാ ശര്‍മ.
രഞ്ജിത്തിനെതിരേ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ പോലീസിനും വനിതാ കമ്മീഷനും പരാതി നല്കാന് തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവിടാൻ വൈകിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും രേഖാ ശർമ പറഞ്ഞു.