തൊടുപുഴ: വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനും, പുനരധിവാസത്തിനും വേണ്ടി 500000/-രൂപയുടെ ചെക്ക്, തൊടുപുഴ മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പിള്ളിക്ക് ഇന്ന്ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിൽവച്ച് കൈമാറി.
വ്യാപരമാന്ദ്യം മൂലം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യാപാരസമൂഹം കൈയഴിഞ്ഞ് സംഭാവന നൽകിയ എല്ലാ വ്യാപാരികളോടും പ്രസിഡന്റ് രാജു തരണിയിൽ കൃതജ്ഞത രേഖപ്പെടുത്തി .
ഇടുക്കി ജില്ലയിൽ നിന്ന് ഏതാണ്ട് 75 ലക്ഷത്തോളംരൂപ സമാഹരിക്കാൻ സാധിച്ചുവെന്നും, ഇത് ഇടുക്കിജില്ലാ വ്യാപാര സമൂഹത്തിന്റെ നേട്ടമാണെന്നും, ഇത്രയും തുക സമാഹരിക്കാൻ സഹായിച്ച എല്ലാ വ്യാപാര സമൂഹത്തെയും ജില്ലാ പ്രസിഡന്റ് പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടുക്കി എംപി അഡ്വ ഡീൻ കുര്യാക്കോസ് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു എന്നിവർ ഇത്രയും തുക സമാഹരിച്ച തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷന് പ്രത്യേകം അഭിനന്ദിച്ചു. ഇനിയും ഇതുപോലെയുള്ള മാതൃകാപ്രവർത്തനങ്ങൾ തുടരണമെന്നും എംപി പറഞ്ഞു.
ജനറൽ സെക്രട്ടറി സികെ നവാസ്, ട്രെഷറർ അനിൽകുമാർ, സാലി എസ് മുഹമ്മദ്, ടിഎൻ പ്രസന്നകുമാർ, വൈസ് പ്രസിഡന്റ്മാരായ നാസർ സൈര, ശിവദാസ്, ജോസ് കളരിക്കൽ, ജഗൻ ജോർജ്, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ ആശംസയും, ഷെരീഫ് സർഗ്ഗം നന്ദിയും പറഞ്ഞു.