സൂപ്പർ താരങ്ങളുടെ മൗനം അപഹാസ്യം, പണം കൊടുത്താൽ സംസാരിച്ചേക്കും: പരിഹസിച്ച് ചിന്മയി ശ്രീപദ

കൊച്ചി: മലയാള സിനിമയെ ഒന്നാകെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി പിന്നണി ​ഗായിക ചിന്മയി ശ്രീപദ. റിപ്പോർട്ടില്‌ സൂപ്പർ താരങ്ങൾ കാണിക്കുന്ന മൗനം അപഹാസ്യമെന്ന് ചിന്മയി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സൂപ്പർ താരങ്ങൾക്ക് എതിരെ ​ഗായിക ചിന്മയി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂപ്പർ താരങ്ങളുടെ മൗനം അപഹാസ്യം. 

പണം വാങ്ങി മറ്റുള്ളവർ എഴുതുന്ന ഡയലോ​ഗ് പറയുകയാണല്ലോ പതിവ്. പണം കിട്ടിയാൽ സ്ത്രീകൾക്കായി സൂപ്പർ താരങ്ങൾ സംസാരിച്ചേക്കുമെന്നും ചിന്മയി പരിഹാസിച്ചു. വേട്ടക്കാർക്ക് ഒപ്പമുള്ള കോൺക്ലേവ് നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ​ഗായിക ആവശ്യപ്പെടുന്നുണ്ട്. 

By admin