ന്യൂഡല്‍ഹി: കരസേനയുടെ ചെറു ആളില്ലാ വിമാനം (യുഎവി) സാങ്കേതിക തകരാര്‍ മൂലം നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ട്. രജൗരി സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന യുഎവിയാണ് പാക് അധീന കശ്മീരിലേക്ക് നീങ്ങിയത്.
യുഎവി തിരികെ നല്‍കണമെന്ന് പാക് സൈന്യത്തിന് സന്ദേശം നല്‍കിയതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു.
“രാവിലെ 9.25 ന്, ഒരു പരിശീലന ദൗത്യത്തിനിടെ ഒരു ചെറു യുഎവി സാങ്കേതിക തകരാർ കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ഭീംബർ ഗലി സെക്ടറിന് എതിർവശത്തുള്ള പാകിസ്ഥാനിലെ നിക്കിയൽ സെക്ടറിലേക്ക് നീങ്ങി”-ഒരു കരസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.