ഹൈദരാബാദ്: ഹൈദരാബാദിലെ തിരക്കേറിയ റോഡിൽ പണം വാരിയെറിഞ്ഞ് യുട്യൂബർ. പവർ ഹർഷ എന്ന യു ട്യൂബറാണ് കുകാട്ട്പള്ളിയിലെ റോഡിൽ പണം വാരിയെറിഞ്ഞത്. ഇതേ തുടർന്ന് റോഡിൽ വലിയ ഗതാഗതക്കുരുക്കും കൂട്ടത്തല്ലുമുണ്ടായി. വിഡിയോ പുറത്തു വന്നതിനു പിന്നാലെ ഇയാൾക്കെതിരേ വിമർശനം ശക്തമാകുകയാണ്. ബൈക്കിൽ എത്തിയ യുട്യൂബർ അപ്രതീക്ഷിതമായി പണം വാരിയെറിയുകയായിരുന്നു. പണം കണ്ടതോടെ ഓട്ടോറിക്ഷകളും ബൈക്കുകളും നടു റോഡിൽ നിർത്തി പണം ശേഖരിക്കാൻ തുടങ്ങി. കാൽനടയാത്രക്കാരും കൂടിയതോടെ റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിഡിയോക്ക് ഒടുവിൽ ഇത്തരം വിഡിയോ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1