എറണാകുളം: കാക്കനാട് സിവിൽ ലൈൻ റോഡിൽ കാർ നിയന്ത്രണം തെറ്റി ട്രാൻസ്ഫോർമറിൽ ഇടിച്ച് മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു. കാക്കനാട് സിവിൽ ലൈൻ റോഡിൽ, ഇൻഡസ് മോട്ടോഴ്സ് സർവ്വീസ് സെന്ററിന് സമീപത്ത് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
യാത്രക്കാരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് എന്ന് അപകടം നടന്ന സ്ഥലത്ത് എത്തിയവർ പറഞ്ഞു.
ഈ സ്ഥലത്ത് ഇതിനു മുൻപും ഇതുപോലെ അപകടങ്ങൾ നടന്നിട്ടുണ്ട് എന്ന് പരിസരവാസികൾ പറഞ്ഞു. ബിഎംബിസി ടാറിംഗും, റോഡിലെ വളവുകളും അലക്ഷ്യമായി വാഹനം ഓടിയ്ക്കുന്നവരെ അപകടത്തിൽ പെടുത്തുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. എതിരെ മറ്റ് വാഹനങ്ങൾ ആ സമയത്ത് വരാതിരുന്നതും ഭാഗ്യമായി എന്ന് പലരും പറഞ്ഞു.