ഡൽഹി: ഡൽഹി മദ്യനയ അഴിമതി ഗൂഡാലോചനയില്‍ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്ന് ആവർത്തിച്ച് സിബിഐ.
മദ്യനയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്നും മനീഷ് സിസോദിയ സ്വീകരിച്ച നടപടികള്‍ അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സിബിഐ സുപ്രീംകോടതിയിൽ ആവർത്തിച്ചു.
അഴിമതി കേസില്‍ രാഷ്ട്രീയ വൈകാരികത സൃഷ്ടിച്ച് രക്ഷപ്പെടാനാണ് അരവിന്ദ് കെജ്‌രിവാൾ ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയെ എതിർത്ത് സുപ്രീംകോടതിയില്‍ സിബിഐ നൽകിയ സത്യവാങ്മൂലത്തില്‍ പറയുന്നു.