ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതയായി ട്രാൻസ്ജെൻഡർ സ്റ്റെല്ല. പാലക്കാട് സ്വദേശിയായ സ്റ്റെല്ലയെ മലപ്പുറം സ്വദേശി സജിത്താണ് ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലിചാർത്തി ഒപ്പംകൂട്ടിയത്. ഗുരുവായൂർക്ഷേത്രത്തിൽ ആദ്യമായി നടക്കുന്ന ട്രാൻസ്ജെൻഡർ വിവാഹമാണ് സ്റ്റെല്ലയുടേത്. ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സ്റ്റെല്ല വ്യക്തമാക്കി. ‘‘വിവാഹം കഴിക്കുകയാണെങ്കിൽ അത് ഗുരുവായൂരിൽ വച്ചായിരിക്കുമെന്ന് നേരത്തേ വിചാരിച്ചിരുന്നു. അതിനു സാധിച്ചതിൽ സന്തോഷമുണ്ട്. ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ വിവാഹം ഗുരുവായൂരിൽ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1