‘ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യമില്ല, നടപടി എടുക്കേണ്ടത് സർക്കാർ, അമ്മ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ല’: പാർവതി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ല. റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും എത്ര പരാതികളിൽ സർക്കാർ നടപടി എടുത്തുവെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന സംഭവത്തിൽ ആദ്യമായാണ് പാർവതി പ്രതികരിക്കുന്നത്. 

മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും. സമൂഹമധ്യത്തിൽ അപമാനിക്കപ്പെടും. സിനിമയിൽ നിന്ന് ഒഴിവാക്കും. 
തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.

‘ഡബ്ല്യുസിസിയിലെ പ്രധാന നടി തന്നെ പ്രശ്നങ്ങൾ ഇല്ലെന്ന് പറഞ്ഞു, റിപ്പോർട്ട്‌ ഏകപക്ഷീയം’: സജി നന്ദ്യാട്ട്

https://www.youtube.com/watch?v=Ko18SgceYX8

By admin