കൊച്ചി: ബന്ധൻ ബിഎസ്ഇ ഹെൽത്ത് കെയർ ഇൻഡക്സ് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്. ഇത് ബിഎസ്ഇ ഹെൽത്ത് കെയർ ഇൻഡക്സ് ട്രാക്ക് ചെയ്തുകൊണ്ട് ഇന്ത്യയിലെ അതിവേഗം വളരുന്ന ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് നിക്ഷേപകർക്ക് എക്സ്പോഷർ നൽകുന്നതിന് ലക്ഷ്യമിടുന്ന ഓപ്പൺഎൻഡ് പദ്ധതിയാണ്. പുതിയ ഫണ്ട് ഓഫർ സെപ്റ്റംബർ 3 ന് അവസാനിക്കും.