ഡൽഹി: ദേശീയ അവാർഡ് ജേതാവായ ബംഗാളി സംവിധായകൻ ഉത്പലേന്ദു ചക്രവർത്തി (76) അന്തരിച്ചു. ഇന്ന് വൈകുന്നേരമാണ് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. മരണത്തിൽ പ്രമുഖർ അനുശോചിച്ചു.
1982ൽ പുറത്തിറങ്ങിയ ഛോഖ് എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സംവിധായിക ശതരൂപ സന്യാൽ ആണ് ഉത്പലേന്ദുവിന്റെ ഭാര്യ. പെൺമക്കളായ ചിത്രാംഗദ ശതരൂപയും ഋതഭാരി ചക്രവർത്തിയും അഭിനയരംഗത്ത് സജീവമാണ്.