തൊടുപുഴ: ആസ്റ്റര്‍ മെഡിസിറ്റി ഫിസിയോ തെറാപിസ്റ്റ് നിമ്മി ജോസും ഐടി എഞ്ചീനീയര്‍ ജെയ്‌സ് മൈക്കിളും വിവാഹിതരായി.
കൊച്ചി വടുതല ഞവരക്കാട്ട് വീട്ടില്‍ ജോസ് അഗസ്റ്റിന്റെയും സിസിമോള്‍ ജോസിന്റെയും മകളാണ് നിമ്മി. കൊച്ചി വടുതല ഓലിക്കല്‍ വീട്ടില്‍ മൈക്കിള്‍ ഒസിയുടെയും ആന്‍സി മൈക്കിളിന്റെയും മകനാണ് ജെയ്‌സ്. ഇന്‍ഫോപാര്‍ക്കില്‍ ഐടി എഞ്ചീനീയറാണ്. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ വനിതാ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് കൂടിയാണ് നിമ്മി.
ഇടപ്പള്ളി സെയ്ന്റ് ജോര്‍ജ് ഫോറോനാ പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ഫാദര്‍ ജിതിന്‍ ഞവരകാട്ട് മുഖ്യ കാര്‍മികനായിരുന്നു. പ്രശസ്ത വചനപ്രഘോഷകന്‍ ഫാദര്‍മാത്യു നായ്ക്കനാം പറമ്പില്‍ വചന പ്രഘോഷണം നടത്തി.