ബംഗളുരു: ബംഗളുരുവില്‍ കീടനാശിനിയുടെ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ പത്തൊന്‍പത് നഴ്‌സിങ് വിദ്യാര്‍ഥികളെ വിവിധ അശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതിന് ഹോസ്റ്റലിന്റെ ബേസ്‌മെന്റില്‍ റാറ്റ് ആക്‌സ് എന്ന കീടനാശിനി തളിച്ചു.
പുക ശ്വസിച്ച് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.