ന്യൂ ഡൽഹി: സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ കൽക്കാജി സെന്റ് തോമസ് പ്രാത്ഥനായോഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 46 -ാമത് കൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ ഹവേലി ഓഡിറ്റോറിയം ഗോവിന്ദ്പുരി എക്സ്റ്റൻഷനിൽ വച്ച് 14, 15 തീയതികളിൽ നടത്തും. 
മലങ്കര സഭാ മാഗസിൻ മാനേജിങ് എഡിറ്റർ റവ. ഫാ. തോമസ് രാജു കരുവാറ്റ ധ്യാന പ്രസംഗത്തിന് നേത്രത്വം നൽകും. 14 ന് വൈകുന്നേരം 6ന് സന്ധ്യാ നമസ്കാരം, 6.45 ന് പ്രാർത്ഥനാ യോഗം, ഗായക സംഘത്തിന്റെ ഭക്തിഗാനങ്ങൾ, തുടർന്ന് 10 ലും 12 ലും സൺ‌ഡേ സ്കൂളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായുള്ള റ്റി.വി. ജോസഫ് മെമ്മോറിയൽ ക്യാഷ് അവാർഡ് ദാനം, 7.30 ന് ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. 7.45 ന് വചന ശുശ്രുഷ.
15 ന് ഞായർ രാവിലെ 7.30 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് വി കുർബാനയും, ബാലിക ബാല സമാജവും സരിത വിഹാർ ഇടവകയിൽ വച്ച് നടത്തും. അന്നേ ദിവസം വൈകുന്നേരം ഹവേലി ഓഡിറ്റോറിയത്തിൽ ഭക്തി ഗാനത്തെ തുടർന്ന് ധ്യാന പ്രസംഗത്തോടുകൂടി കൺവെൻഷൻ സമാപിക്കും.
ഇടവക വികാരി ഫാ. ഷാജി ജോർജ്, പ്രാത്ഥനാ യോഗം സെക്രട്ടറി രഞ്ജി ഡാനിയേൽ, ട്രഷറർ ഷാജി ജേക്കബ് എന്നിവർ കൺവെൻഷന് നേത്രത്വം നൽകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed