എലപ്പുള്ളി / പാലക്കാട്: എലപ്പുള്ളി എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ തൊണ്ണൂറുവയസ്സ് കഴിഞ്ഞ സൂപ്പർ സീനിയർ സിറ്റിസൺമാരായ വന്ദ്യ വയോധികരെ അവരുടെ വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു.
കുശലാന്വേഷണങ്ങളും അവരുടെ ജീവിതാനുഭവങ്ങൾ പങ്കു വെച്ചുoഅവരുടെ അനുഗ്രഹങ്ങൾ വാങ്ങി യുമാണ് സംഘാടകർ ഓരോ വീടുകളിൽ നിന്നും മടങ്ങിയത്. മക്കളും മരുമക്കളും പേരക്കുട്ടികളും ഈ ചടങ്ങിൽ പങ്കെടുത്ത് സന്തോഷം പങ്കു വെച്ചു. മുത്തശ്ശൻമാരും മുത്തശ്ശിമാരും അവർക്ക് പകർന്നു നൽകിയ പഴങ്കഥകൾ അവർ എടുത്തു പറഞ്ഞു. എല്ലാ വീടുകളിൽ നിന്നും നല്ല പ്രതികരണമായിരുന്നു. 
ഐആർ ഇ യിൽ ജോലി ചെയ്തിരുന്ന പി.എൻ. രാജീവാക്ഷ മേനോൻ, പി.എൻ. കമലാദേവി, കാമാക്ഷി ക്കുട്ടിയമ്മ അമ്പല പറമ്പിൽ, നാരായണിക്കുട്ടിയമ്മ ഗായത്രി വീട്, റിട്ടേർഡ്മിലട്ടറി ഉദ്യോഗസ്ഥമേജർ ജനറൽ മിസ് രാജമ്മാൾ മന്ദത്ത് മഹിമ, റിട്ടേർഡ് മിലട്ടറി ഉദ്യോഗസ്ഥനും എലപ്പുള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക് കാഷ്യറുമായിരുന്നസുന്ദരേശ മേനോൻ കാരാട്ട് ശ്രീവത്സം, ലീല അമ്മ ലീല വിലാസ്, എന്നിവരെയാണ് ആദരിച്ചത്. 
കരയോഗം പ്രസിഡന്റ് അഡ്വക്കേറ്റ് ശേഖരൻ കുട്ടി, സെക്രട്ടറി രഘുരാമൻ, വൈസ് പ്രസിഡന്റ് കേശവദാസ്, ജോയിന്റ് സെക്രട്ടറി ശ്രീനിവാസൻ ഗോപാലകൃഷ്ണൻ, ട്രഷറർ ഉണ്ണികൃഷ്ണൻ തുടങ്ങിയവരുo മഹിളാ സമാജം അംഗങ്ങളുംആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *