തിരുവനന്തപുരം: എട്ട് വയസുകാരന്‍ അതിസാരം ബാധിച്ച് മരിച്ചു. കാട്ടാക്കടി മൈലാടി സ്വദേശി ഗിരീഷ്-നീതു ദമ്പതികളുടെ മകന്‍ ആദിത്യനാഥാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ കുട്ടിക്ക് വയറിളക്കവും പനിയുമുണ്ടായി. മലയിന്‍കീഴുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചു. പിന്നീട് രോഗം കൂടിയതോടെ ശനിയാഴ്ച എസ്.എ.ടി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഒരു ഹോട്ടലില്‍നിന്ന് കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള ഭക്ഷ്യവിഷബാധയാണോ കുട്ടിയുടെ മരണത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.