മനാമ: ബഹ്റൈനിലെത്തിയ ഈജിപ്ത് അംബാസഡറെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി സ്വീകരിച്ചു.
വിദേശകാര്യ മന്ത്രി ബഹ്റൈനിലെ ഈജിപ്ത് അംബാസഡറായ റഹാം അബ്ദുല്‍ ഹമീദ് മഹ്‌മൂദ് ഇബ്രാഹിം ഖലീലുമായി മന്ത്രാലയത്തില്‍ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയില്‍ ബഹ്റൈനും ഈജിപ്തും തമ്മിലുള്ള സാഹോദര്യ ബന്ധവും അതിന്റെ എല്ലാ തലങ്ങളിലുമുള്ള വികസനവും ഇരുപക്ഷവും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി ഉഭയകക്ഷി സഹകരണം കൂടുതല്‍ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു.