ഭാഷാ വ്യത്യാസമില്ലാതെ ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. ഒരു ഇടവേളക്ക് ശേഷം വീണ്ടും ബോളിവുഡിൽ സജീവമായിട്ടുണ്ട്.സിനിമ പോലെ തന്നെ നടൻ ഫിറ്റ്നസിനും ഏറെ പ്രധാന്യം നൽകാറുണ്ട്.സിനിമയിൽ നിന്ന് ഇടവേള എടുത്തപ്പോഴും ഫിറ്റ്നസിൽ അതീവശ്രദ്ധ പുലർത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ദിനചര്യ വ്യക്തമാക്കിയിരിക്കുകയാണ് ഷാറൂഖ് ഖാൻ. നാല് മണിക്കൂറുകൾ മാത്രമാണ് ഉറക്കമെന്നും വർക്കൗട്ട് മുടക്കാറില്ലെന്നും താരം ‘ദി ഗാര്‍ഡിയന്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.രാവിലെ അഞ്ച് മണിമുതൽ ഒമ്പത് അല്ലെങ്കിൽ പത്ത് മണിവരെയാണ് ഉറങ്ങുന്നത്. ഏകദേശം രണ്ട് മണിക്കാണ് ഷൂട്ട് കഴിഞ്ഞ് ഞാൻ വീട്ടിലെത്തുന്നത്.അതുകഴിഞ്ഞ് അര മണിക്കൂർ ജിമ്മിൽ വർക്കൗട്ട് ചെയ്യും.കുളിച്ചതിന് ശേഷം ഉറങ്ങാൻ പോകും. ഒരുനേരം മാത്രമാണ് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത്’- ഷാറൂഖ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

കിങ് ആണ് എസ്. ആർകെയുടെ ഏറ്റവും പുതിയ ചിത്രം. സുജയ് ഘോഷ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് നടനിപ്പോൾ. ആക്ഷന് ഏറെ പ്രധാന്യം നൽകികൊണ്ട് ഒരുക്കുന്ന ചിത്രമാണ് കിങ് എന്നാണ് സൂചന.മകൾ സുഹാന ഖാനും അഭിഷേക് ബച്ചനും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കന്നുണ്ട്. വില്ലനായിട്ടാണ് അഭിഷേക് എത്തുന്നതെന്നാണ് വിവരം.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *