ഡല്‍ഹി: ഒളിമ്പിക്സില്‍ അയോഗ്യയായതിനെ തുടര്‍ന്ന് മെഡല്‍ നേടാനാവാതെ തിരികെയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ സ്വാഗതം ചെയ്യുന്നതിനിടെ ഇന്ത്യന്‍ പതാകയില്‍ ചവിട്ടിയ ബജ്റംഗ് പുനിയയുടെ നടപടി വിവാദത്തില്‍.
പാരീസ് ഒളിമ്പിക്‌സ് പൂര്‍ത്തിയായതിന് ശേഷം വിനേഷ് ഫോഗട്ട് ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു. ഫോഗട്ടിന് വന്‍ സ്വീകരണമാണ് സഹതാരങ്ങള്‍ ഒരുക്കിയിരുന്നത്. സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവരുള്‍പ്പെടെ നിരവധി പേരാണ് വിനേഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്.
ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ വിനേഷ് ഫോഗട്ടിനെ സാക്ഷി മാലിക്കും ബജ്റംഗ് പുനിയയും ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു. ഇതിന് ശേഷം തുറന്ന വാഹനത്തില്‍ ഘോഷയാത്രയായി വിനേഷ് ഫോഗട്ടിനെ വീട്ടിലേക്ക് കൊണ്ടുപോയി.
ഈ സമയം കാറിന്റെ ബോണറ്റില്‍ ഒട്ടിച്ചിരുന്ന ത്രിവര്‍ണ പതാക പതിച്ച പോസ്റ്റര്‍ ബാനറില്‍ ബജ്റംഗ് പുനിയ ചവിട്ടി നിന്നതാണ് വിമര്‍ശനത്തിന് കാരണമായത്. സംഭവത്തിന്റെ വീഡിയോ  ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
വീഡിയോ വൈറലായതോടെ ദേശീയ പതാക പതിപ്പിച്ച പോസ്റ്ററില്‍ ചവിട്ടി നിന്നുകൊണ്ട് ഇന്ത്യന്‍ പതാകയെ അനാദരിച്ചെന്ന് ആരോപിച്ച് ബജ്‌റംഗ് പുനിയയ്‌ക്കെതിരെ സോഷ്യല്‍മീഡിയ രംഗത്തെത്തി. ബജ്‌റംഗിന്റെ നടപടി ദേശീയ പതാകയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി നെറ്റിസണ്‍സ് വന്‍ വിമര്‍ശനമാണ് നടത്തുന്നത്.

So @BajrangPunia standing on ‘Tiranga’Fun fact you can’t criticise him because he has represented India in olympic games so he has freedom to do all this. pic.twitter.com/FNDniKuyXI
— BALA (@erbmjha) August 17, 2024

ഒളിമ്പിക്സ് മെഡല്‍ പ്രതീക്ഷിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യയാക്കിയിരുന്നു. 100 ഗ്രാം ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കിയതിനെ ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആഗസ്റ്റ് 14ന് കോടതി വിനേഷിന്റെ ഹര്‍ജി തള്ളി. നിയമപോരാട്ടങ്ങള്‍ക്കിടയില്‍ നിരാശയോടെയാണ് വിനേഷ് ഇന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *