കോട്ടയ്ക്കൽ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചെനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്‌ലഹ്(12) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.കൂട്ടുകാരുമൊത്ത് കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. നാട്ടുകാരെത്തി കൂട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് കുട്ടി മരിച്ചത്. കോട്ടൂർ എ.കെ.എം. ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. സ്ക്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.https://eveningkerala.com/images/logo.png