തൃശ്ശൂർ നഗരത്തിൽ കാൽനടയാത്രക്കാരന് തലയിൽ ഗ്ലാസ് ചില്ല് വീണ് പരിക്ക്. മണികണ്ഠൻ ആലിന് സമീപം കടയുടെ ചുമരിൽ പിടിപ്പിച്ചിരുന്ന വലിയ ചില്ലാണ് തലയില്‍ വീണത്. അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണനാണ് ( 52) പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടയുടെ ഒന്നാം നിലയിൽ നിന്ന് ഗ്ലാസ് താഴേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിൽ നിരവധി ഗ്ലാസുകൾ ആണ് കെട്ടിടത്തിലുള്ളത്. അതിനാൽ താഴത്തെ നിലയിലെ കടകൾ അടപ്പിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും നാളെ പരിശോധന നടത്താൻ തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ നിർദേശിച്ചു. നിയമലംഘനങ്ങളോ അപകടപരമായ സ്ഥാപനങ്ങളോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നടപടിയെടുക്കാൻ കോർപ്പറേഷന് നിർദേശം നൽകുമെന്നും സ്റ്റേഷൻ ഓഫീസർ വൈശാഖ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *