തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകളല്ല കൃത്യമായ പ്രവചനങ്ങളാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും രാജ്യത്ത് ശാസ്ത്ര-സാങ്കേതിക രംഗത്ത് ഏറെ നേട്ടങ്ങൾ ഉണ്ടായിട്ടും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നില്ല. കൃത്യമായ പ്രവചനങ്ങളിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഃഖത്തിലാണ് സ്വതന്ത്രദിനം ആഘോഷിക്കുന്നത്. വിഷമിച്ചിരുന്നാൽ മതിയാകില്ല. നമുക്ക് അതിജീവിക്കേണ്ടതുണ്ട്. ദുരന്തഘട്ടത്തിൽ ഒപ്പം നിന്നവർക്കെല്ലാം നന്ദി.
ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.