കോഴിക്കോട് : ബംഗ്ലാദേശിലെ മൃഗീയമായ ഹിന്ദു നരഹത്യ കണ്ടിട്ടും മൗനം പാലിക്കുന്ന ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെയും സാംസ്കാരിക നായകരുടെയും മൗനം ലജ്ജാകരമാണെന്നും ബംഗ്ലാദേശ് ഹിന്ദുക്കൾക്ക് വേണ്ടി അന്താരാഷ്ട്ര വേദികളിൽ ശക്തമായ ശബ്ദമുയർത്താൻ കേന്ദ്ര സർക്കാർ തെയ്യാറാകണമെന്നും പ്രോഗ്രസ്സീവ് ഫോറം ആവശ്യപ്പെട്ടു.
കോഴിക്കോട് കിഡ്സൺ കോർണറിൽ പ്രോഗ്രസീവ് ഫോറം ബംഗ്ലാദേശ് ഹിന്ദുക്കൾക്ക് വേണ്ടി സംഘടിപ്പിച്ച പ്രാർത്ഥനായോഗത്തിൻ്റെ ഉദ്ഘാടനം എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി നിർവ്വഹിച്ചു. എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷനൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോ. കൺവീനർ രാജേഷ് മാങ്കാവ്, അരുൺ കാളക്കണ്ടി ,പ്രമോദ് കണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു.