മുളന്തുരുത്തി. സമന്വയ റസിഡന്റ്സ് അസോസിയേഷൻ ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യദിനം ആചരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സഖറിയാസ് ജേക്കബ്ബ് പതാക ഉയർത്തി. 
സുശക്തമായ കേന്ദ്ര ഭരണത്തിൽ രാജ്യം എല്ലാ മേഖലകളിലും വമ്പിച്ച പുരോഗതി കൈവരിയ്ക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ വളർച്ചയെയും ജനങ്ങളുടെ സമാധാനത്തെയും പിന്നോട്ടടിയ്ക്കാൻ ഒരു ഭാഗത്ത് ജാതി, മത ശക്തികൾ നടത്തുന്ന  നീക്കങ്ങളെ കരുതലോടെ ഓരോരുത്തരും കാണേണ്ട സമയമാണ് ഇത്. 
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 78-ാം പിറന്നാൾ  ആഘോഷിയ്ക്കുന്ന ഈ വേളയിൽ ജനങ്ങൾ ജാതി മത വംശീയ വിവേചനങ്ങൾക്ക് അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത് കൊണ്ട്, സമൂഹത്തെ ഒന്നാകെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ശ്യാം കെ.പി, ട്രഷറർ ജെനി സി.കെ ഉൾപ്പെടെയുള്ള ഭാരവാഹികളും മറ്റ് അംഗങ്ങളും പങ്കെടുത്തു. ചടങ്ങിന് ശേഷം എല്ലാവർക്കും മധുരപലഹാരം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *