ഡൽഹി: രാജ്യത്ത് ഇന്ന്, പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പരിഷ്‌കാരങ്ങൾ പബ്ലിസിറ്റിയല്ല മറിച്ച് പ്രതിബദ്ധതയാണെന്ന് പറഞ്ഞ അദ്ദേഹം ഭരണനേട്ടങ്ങൾ പ്രസംഗത്തിൽ എടുത്തുകാട്ടി. 
ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു. സർവ്വമേഖലകളിലും രാജ്യം വികസനത്തിന്റെ പാതയിലാണ്. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ ഇടപെടൽ ഉണ്ടായി. ബഹിരാകാശ രംഗത്ത് കൂടുതൽ സ്റ്റാർട്ട് അപ്പുകൾ വരും. ഉത്പാദന മേഖലയുടെ ഹബായി ഇന്ത്യ മാറി.ഭരണസംവിധാനം ഇനിയും കൂടുതൽ ശക്തമാകണം.
2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കും. വികസിത ഭാരതം അകലെയല്ല. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ നിരവധി പേരുടെ പ്രയ്തനമാണ് നടക്കുന്നത്. ഓരോ പൗരന്റെ സ്വപ്‌നങ്ങളും ആ നേട്ടത്തിൽ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.  
പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നുവെന്നും രാജ്യം അവരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed