തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഗംഗേശാനന്ദയ്‌ക്കെതിരേ കുറ്റപത്രം. ലൈംഗിക ഉപദ്രവം ചെറുക്കാനാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നു.
ജനനേന്ദ്രിയം മുറിച്ചതിന് പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കും. 2017 മെയ് 19ന് പുലർച്ചെയാണ് തിരുവനന്തപുരം പേട്ടയിൽ സ്വാമി ഗംഗേശാനന്ദയെ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തിയത്.
ലൈംഗിക അതിക്രമം ചെറുക്കുന്നതിന്റെ ഭാഗമായാണ് സ്വാമിയെ ആക്രമിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. എന്നാൽ ഏതാനും ആഴ്ച കഴിഞ്ഞതോടെ പെൺകുട്ടി മൊഴി തിരുത്തി. ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലന്നും സുഹൃത്തായിരുന്ന അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചാണ് താൻ ജനനേന്ദ്രിയം മുറിച്ചതാണെന്നുമായിരുന്നു തിരുത്തിയ മൊഴി.